പേരാവൂർ: ഇന്ത്യയിൽ കുട്ടികളുടെ ആദ്യ നാടക വേദിയായ തിരുവനന്തപുരം രംഗപ്രഭാതിൻ്റെ കുട്ടി താരങ്ങൾ ഏപ്രിൽ 17ന് കണ്ണൂർ ജില്ലയിലെ പേരാവൂർ മണത്തണയിൽ രണ്ട് നാടകങ്ങൾ അവതരിപ്പിക്കുന്നു. പഴശ്ശി ടൗൺ സ്ക്വയറിലാണ് നാടക അവതരണവും മുഖാമുഖവും.
നാടക രംഗത്ത് രംഗപ്രഭാതിൻ്റെ അർത്ഥപൂർണ്ണമായ 50 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് താരങ്ങൾ മണത്തണയിൽ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ദേശീയ അന്തർദേശീയ വേദികളിൽ നാടക അവതരണം നടത്തുകയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത കേരളത്തിൻ്റെ അഭിമാനമായ കലാ സ്ഥാപനണ് രംഗപ്രഭാത്. രംഗപ്രഭാതിന്റെ കളരിയിൽ അഭിനയകല പരിശീലിക്കുന്ന കുട്ടികൾ അവരുടെ രണ്ട് നാടകങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം അഞ്ചുമണിക്ക് അഭിനയകലയിൽ താല്പര്യമുള്ള മലയോരത്തെ കുട്ടികളുമായി ഒരു മുഖാമുഖ പരിപാടിയും നടത്തും. 7 മണിക്ക് നാടകങ്ങൾ. പട്ടങ്ങൾ, സാഹസികരായ കുഞ്ഞുറുമ്പുകൾ എന്നീ നാടകങ്ങൾ ആണ് അവതരിപ്പിക്കുകയെന്ന് പ്രശസ്ത സംവിധായകനും രംഗഭാരതി പ്രസിഡൻ്റുമായ രാജേഷ് മണത്തണ അറിയിച്ചു.
Thiruvananthapuram Ranga Prabhat with two children's plays face to face.